ചേർത്തല:തങ്കി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നാളെ ആരംഭിക്കുന്ന വിശുദ്ധവാര കർമ്മങ്ങൾക്ക് വിശ്വാസികളും തീർത്ഥാടകരുമില്ലാതെ വൈദികർ നേതൃത്വം നൽകും. നാളെയാണ് ഓശാന തിരുനാൾ.

ഫൊറോനായുടെ കീഴിലുള്ള 47 ഫാമിലി യൂണി​റ്റ് കൺവീനർമാർ ഓരോ വീടുകൾക്കും ആവശ്യമുള്ള കുരുത്തോലകൾ കെട്ടായിട്ട് ഇന്ന് വൈകിട്ട് പള്ളിയിൽ എത്തിക്കും. നാളെ രാവിലെ 9ന് ആരംഭിക്കുന്ന ഓശാന തിരുനാൾ ദിവ്യബലി മദ്ധ്യേ കുരുത്തോലകൾ വെഞ്ചരിക്കും. വിശ്വാസികൾ വീടുകളിലിരുന്ന് ചടങ്ങുകളിൽ പങ്കെടുക്കും. ജനജീവിതം സാധാരണ രീതിയിൽ ആയ ശേഷം വെഞ്ചരിച്ച കുരത്തോലകൾ തിരികെ വീടുകളിൽ എത്തിക്കും. സർക്കാരിന്റെയും സഭാധികാരികളുടെയും നിർദ്ദേശങ്ങളനുസരിച്ച് പെസഹാ വ്യാഴം, ദു:ഖവെള്ളി, ഈസ്​റ്റർ ചടങ്ങുകൾ നടത്തും. എല്ലാ ചടങ്ങുകളുടെയും തത്സമയ സപ്രേക്ഷണങ്ങൾ ഓൺലൈനായും പ്രാദേശിക ചാനൽ വഴിയും വിശ്വാസികൾക്ക് ലഭിക്കുമെന്ന് വികാരി ഫാ.ടോമി പനയ്ക്കൽ അറിയിച്ചു. വിശുദ്ധവാര ചടങ്ങുകൾക്ക് സാമൂഹിക അകലം പാലിച്ചുകൊണ്ട് ഫാ.ടോമി പനയ്ക്കൽ, ഫാ.ലിനീഷ് അറയ്ക്കൽ, ഫാ.ജോയിസ് ചെറിയ തയ്യിൽ, ഫാ.ലിനേഷ് കാളി പറമ്പിൽ എന്നിവർ നേതൃത്വം നൽകും.