വള്ളികുന്നം: കോവിഡ് 19 പ്രതിരോധ സഹായത്തിനായി രൂപീകരിച്ച ഡോക്ടർമാരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല സന്ദേശമയച്ച ആളിനെതിരെ വള്ളികുന്നം പൊലീസ് കേസെടുത്തു.കോടതി നിർദ്ദേശത്തെ തുടർന്നാണ് കട്ടച്ചിറ സ്വദേശിയായ 52 വയസുള്ള മുസ്ലീം മത പണ്ഡിതനെതിരെ പൊലീസ് കേസെടുത്തത്. രോഗങ്ങളെ കുറിച്ചുള്ള വ്യാജ സംശയങ്ങളെ തുടർന്നായിരന്നു അശ്ലീല സന്ദേശം അയച്ചതെന്നും ഇയാളെ അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കുമെന്നും വള്ളികുന്നം സി.ഐ ഗോപകുമാർ പറഞ്ഞു.