അമ്പലപ്പുഴ:ലോക്ക് ഡൗണിൽ വീടുവിട്ടിറങ്ങാൻ കഴിയാതിരുന്നവർക്ക് സൗജന്യ റേഷൻ വാങ്ങി നൽകി മടങ്ങിയ പഞ്ചായത്തംഗത്തിന് സൂര്യാഘാതമേറ്റു. പുന്നപ്ര വടക്ക് പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ പറവൂർ കോതകുളങ്ങര വീട്ടിൽ സജിത സതീഷിനാണ് സൂര്യാഘാതമേറ്റത്. കഴുത്തിൽ പൊള്ളലേറ്റതിനെ തുടർന്ന് പ്രാധമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.