
ചേർത്തല:കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്റിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഡിവൈ.എഫ്.ഐ ചേർത്തല ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേഖല കമ്മിറ്റികളിൽ നിന്ന് സമാഹരിച്ച 25000 രൂപ കൈമാറി.ജില്ലാ സെക്രട്ടറി ആർ.രാഹുൽ ബ്ലോക്ക് സെക്രട്ടറി സി.ശ്യാംകുമാറിൽ നിന്ന് തുക ഏറ്റുവാങ്ങി.പ്രസിഡന്റ് എൻ.നവീൻ,
വൈസ് പ്രസിഡന്റ് പി.എസ്.പുഷ്പരാജ്,ദിനൂപ് വേണു എന്നിവർ പങ്കെടുത്തു.