ചേർത്തല:കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തുറവൂർ പ്ലാവുങ്കൽ ഫാമിലി ട്രസ്റ്റ് തിരുമലഭാഗം ഭക്ഷ്യ പൊതുവിതരണ കേന്ദ്രത്തിൽ സാനിട്ടൈസറും കൈയുറകളും കൈമാറി.ട്രസ്റ്റ് സെക്രട്ടറി ഷാബു ഗോപാൽ ഉദ്ഘാടനം നിർവഹിച്ചു.ഏപ്രിലിൽ നടത്താനിരുന്ന കുടുംബസംഗമം മാറ്റിവെച്ചതായും സെക്രട്ടറി അറിയിച്ചു.