ആലപ്പുഴ: കൊവിഡുമായി ബന്ധപ്പെട്ട് തൊഴിൽ രഹിതരായ വിവിധ മേഖലകളിലെ തൊഴിലാളികൾക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ഒഴിവാക്കിയതിൽ ധീവരസഭ ജനറൽ സെക്രട്ടറി വി.ദിനകരൻ പ്രതിഷേധിച്ചു. പ്രളയകാലത്ത് സംസ്ഥാനത്തിന്റെ സംരക്ഷകർ മത്സ്യത്തൊഴിലാളികളാണെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി സാമ്പത്തിക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചപ്പോൾ മത്സ്യത്തൊഴിലാളികളെ മാത്രം അവഗണിച്ചത് വി​രോധാഭാസമാണ്. മാസങ്ങളായി തൊഴിൽ രഹിതരായിരിക്കുന്ന മത്സ്യത്തൊഴിലാളികൾ ഫിഷറീസ് വകുപ്പിന്റെ അനുമതി ഉണ്ടായിട്ടും കൊവിഡ് പ്രതിരോധിക്കാൻ മത്സ്യബന്ധനത്തിന് പോലും പോകാതെ തയ്യാറായ മത്സ്യത്തൊഴിലാളികളോട് ക്രൂരത കാട്ടി​യി​രി​ക്കുകയാണ്. അർഹതപ്പെട്ട അഞ്ചുമാസത്തെ പെൻഷൻ കുടിശികയും മറ്റ് ആനുകൂല്യങ്ങളും നൽകണമെന്നും പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിയ്ക്കണമെന്നും ദിനകരൻ ആവശ്യപ്പെട്ടു.