ആലപ്പുഴ: കോവിഡ് 19നെ നേരിടാനായി കേന്ദ്ര -സംസ്ഥാന സർക്കാരുകൾ നടത്തുന്ന പ്രവർത്തനങ്ങളുമായി എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയനും കൈകോർക്കുന്നു. യൂണിയൻ പരിധിയിൽ വരുന്ന കൈനകരി, നെടുമുടി, ചമ്പക്കുളം, രാമങ്കരി, പുളിങ്കുന്ന്, കാവാലം, നീലംപേരൂർ, വെളിയനാട് എന്നീ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുള്ള കമ്മ്യൂണിറ്റി കിച്ചണുകളിൽ വിഷുദിനം ഭക്ഷണം തയ്യാറാക്കാനുള്ള മുഴുവൻ തുകയും യൂണിയൻ നൽകും. പഞ്ചായത്തു പ്രസിഡന്റുമാർക്ക് 13ന് തുക കൈമാറുമെന്ന് യൂണിയൻ ചെയർമാൻ പി.വി.ബിനേഷ്, വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ, കൺവീനർ സന്തോഷ് ശാന്തി എന്നിവർ അറിയിച്ചു