ആലപ്പുഴ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക്ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കേരള ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങൾ, ജില്ലയിലെ സ്വയം തൊഴിൽ സംരംഭകർ, ആശുപത്രി, മെഡിക്കൽ സ്റ്റോർ, മെഡിക്കൽ ലബോറട്ടറി, പെട്രോൾപമ്പ്, ഗ്യാസ് ഏജൻസി എന്നീ സ്ഥാപനങ്ങളിലെ കൊവിഡ് കാലയളവിൽ ജോലി ചെയ്തുവരുന്ന ക്ഷേമനിധി അംഗങ്ങൾ എന്നിവർക്ക് ആയിരം രൂപ വീതം ആശ്വാസ ധനസഹായം നൽകും.
ക്ഷേമനിധിയുടെ സജീവ അംഗങ്ങൾ ആരെങ്കിലും കോവിഡ് രോഗബാധിതരായിട്ടുണ്ടെങ്കിൽ അവർക്ക് 10,000 രൂപയും ഐസൊലേഷനിൽ ആശുപത്രിയിലോ വീട്ടിലോ കഴിയുന്നവർക്ക് 5,000 രൂപയും മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ നൽകും. അർഹരായവർ വെള്ളപേപ്പറിൽ അപേക്ഷ തയ്യാറാക്കി അംഗത്വ നമ്പർ/ ക്ഷേമനിധി ഐഡി കാർഡ് പകർപ്പ്, ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, ബ്രാഞ്ച് ഐഎഫ്എസ് കോഡ്, പാസ്ബുക്കിന്റെ പകർപ്പ്, ഫോൺ നമ്പർ എന്നിവ സഹിതം താഴെ കൊടുത്തിട്ടുള്ള ഇ-മെയിൽ ഐഡിയിലോ വാട്‌സ്ആപ്പ് നമ്പറിലോ 30നകം നൽകണം.
ഇമെയിൽ:
peedikaalp@gmail.com
വാട്‌സ്ആപ്പ് നമ്പർ
8089887243, 9447597074, 9946565088
#കയർ തൊഴിലാളികൾക്ക് സാമ്പത്തിക സഹായം
ആലപ്പുഴ: കൊവിഡ് ബാധിച്ച് ചികിത്സയിലാകുന്ന കേരള കയർ തൊഴിലാളി ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികൾക്ക് 5,000 രൂപയുടെ ധനസഹായം നൽകും. കൊവിഡ് നിരീക്ഷണത്തിന്റെ ഭാഗമായി ആശുപത്രികളിലോ ഹോം ക്വാറൻറൈനിലോ കഴിയുന്ന തൊഴിലാളികളുടെ കുടുംബത്തിന് ആയിരം രൂപയും ക്ഷേമനിധി ബോർഡ് വഴി നൽകുമെന്ന് കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ.ഗണേശൻ അറിയിച്ചു