ആലപ്പുഴ:കേബിൾ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ (സി.ഒ.എ) ജില്ലാ കമ്മിറ്റി കൊവിഡ് ദുരിത ബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നൽകി.

ചെക്കും ആയിരം മാസ്‌കുകളും സംസ്ഥാന സെക്രട്ടറി നിസാർ കോയാപറമ്പിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി ജി.സുധാകരന് കൈമാറി. ജില്ലയിലെ 11 മേഖലകളിലും ഇത്തരത്തിലുള്ള സന്നദ്ധ പ്രവർത്തനങ്ങളും സഹായങ്ങളും ലഭ്യമാക്കാൻ ജില്ലാ കമ്മിറ്റി നിർദേശിച്ചു. ചടങ്ങിൽ ജില്ലാ പ്രസിഡന്റ് എം.ആർ.ശാന്താറാം, സെക്രട്ടറി എസ്.ഷിബു, സംസ്ഥാന കമ്മിറ്റിയംഗം ലതീഷ് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് ജോജി ജോസഫ് എന്നിവർ പങ്കെടുത്തു.