ഹരിപ്പാട് : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാന പ്രകാരം നാളെ മുട്ടം പ്രദേശത്തെ വീടുകളിൽ ദീപങ്ങൾ തെളിയും. എസ്.എൻ.ഡി.പി യോഗം മുട്ടം 994-ാം നമ്പർ ശാഖയും മുട്ടം ശ്രീരാമകൃഷ്ണാശ്രമവും ആവശ്യമായ മെഴുകുതിരികൾ വീടുകളിൽ വിതരണം ചെയ്തു. ലോക്ക് ഡൗൺ സമയത്തു നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷണ വിതരണവും നടത്തി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് ശാഖാ യോഗം പ്രസിഡന്റ് ബി.നടരാജൻ, സെക്രട്ടറി, വി.നന്ദകുമാർ, വൈസ് പ്രസിഡന്റ് മുട്ടം ബാബു എന്നിവർ പറഞ്ഞു.