ge

ഹരിപ്പാട്: കരുവാറ്റ വേലഞ്ചിറ ഭാഗത്ത് എക്സൈസ് നടത്തിയ റെയ്ഡിൽ 350 ലിറ്റർ കോട പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കരുവാറ്റ വടക്ക് പുതുവലിൽ സുബാഷിനെതിരെ (46) കേസെടുത്തു. ഇയാൾ ഒളിവിലാണ്.

എക്സൈസ് ഹരിപ്പാട് സി.ഐ.രാജൻ ബാബുവിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ 11നാണ് റെയ്ഡ് നടത്തിയത്. 30 കിലോ ശർക്കര, ഒരു മോട്ടർ എന്നിവയും കണ്ടെടുത്തു. 35 ലിറ്റർ കൊള്ളുന്ന 3 കന്നാസ്, 15 ലിറ്റർ കൊള്ളുന്ന 3 കലം എന്നിവയിലാണ് കോട സൂക്ഷിച്ചിരുന്നത്. എ.ഇ.ഐ.അരുൺകുമാർ, പ്രിവന്റീവ് ഓഫീസർ ടി.എ.വിനോദ് കുമാർ, സിവിൽ എക്സൈസ് ഒഫീസർമാരായ ഡി.രാജേഷ്, വി.കെ. രാജേഷ് കുമാർ, ടി.ജിനേഷ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.