ചേർത്തല: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജ്ജിതമാക്കാൻ ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി ചേർത്തല സബ് ജില്ല ബ്രാഞ്ച് കമ്മിറ്റി രംഗത്ത്.സർക്കാരിന്റെ വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് പ്രവർത്തനം നടത്തുന്നത്. യോഗം ജില്ല ചെയർമാൻ വി.പി.ജോബ് വിരുത്തിക്കരി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മുഹമ്മദ് അക്ബർ അദ്ധ്യക്ഷനായി. മാനേജിംഗ് കമ്മിറ്റി അംഗം എസ്.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.ഭാരവാഹികളായി പി.പി.രാജേന്ദ്രൻ (ചെയർമാൻ), സുരേഷ് മാമ്പറമ്പിൽ (വൈസ് ചെയർമാൻ),വി.എക്സ്.ബിനുമോൻ (സെക്രട്ടറി), ബിജു പുത്തൻപുരയ്ക്കൽ, വി.എക്സ്.ബിജുമോൻ (ജോയിന്റ് സെക്രട്ടറിമാർ),ഫെഡറിക് ഓസാനം (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.