ഹരിപ്പാട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മുഖ്യ കാർമ്മികത്വത്തിൽ പ്രവർത്തിക്കുന്ന സബർമതി സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഭക്ഷണ സാധനങ്ങളടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. ബാംഗ്ലൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എസ്.എൽ.കെ സോഫ്റ്റ് വെയർ കമ്പനിയാണ് കിറ്റുകൾ സ്പോൺസർ ചെയ്തത്. കോവിഡ് ഭിതിയിൽ സംസ്ഥാന സർക്കാരിന്റെ ഉത്തരവിന്മേൽ സ്കൂൾ അവധിയായതിനാൽ സബർമതി ഭാരവാഹികൾ ആരോഗ്യ പ്രോട്ടോകോൾ പാലിച്ച് ഭവനങ്ങൾ സന്ദർശിച്ചാണ് കിറ്റുകൾ വിതരണം ചെയ്തത്.