അമ്പലപ്പുഴ:കേരള ഗവ നഴ്സസ് യൂണിയൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഇ.ജി.ഷീബ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് നീരീക്ഷണത്തിൽ കഴിയുന്ന രോഗികൾക്കും പരിചരിക്കുന്ന നഴ്സുമാർക്കുമായി ഏത്തക്കുല, സ്നാക്സ്, ബേക്കറി സാധനങ്ങൾ എന്നിവ കൈമാറി. നഴ്സിംഗ് സുപ്രണ്ടുമാരായ വി. സുഭദ്ര, പി.വി.ശുഭ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. സ്റ്റാഫ് നഴ്സുമാരായ ബിന്ദു എം.കേശവൻ, ആർ.സുജിത, സരിത മോൾ എന്നിവരും പങ്കെടുത്തു.