ആലപ്പുഴ: സൗജന്യ റേഷൻ വിതരണത്തിന്റെ നാലം ദിനമായ ഇന്നലെ വിവിധ കടകളിൽ സ്റ്റോക്ക് ക്ഷാമം അനുഭവപ്പെട്ടു. പല സ്ഥലത്തും ഉപഭോക്താക്കൾ അരി കിട്ടാതെ മടങ്ങിപ്പോയി. എല്ലാ കടകളിലും സ്റ്റോക്ക് ഉറപ്പ് വരുത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫിസർ പി.മുരളീധരൻ നായർ പറഞ്ഞു. ഇന്ന് റേഷൻ കടകളും എഫ്.സി.ഐ ഗോ‌ഡൗണും സപ്ലൈ ഓഫീസും പ്രവർത്തിക്കും. ജില്ലയിൽ ഇതുവരെ 58.3 ശതമാനം ഉപഭോക്താക്കൾ റേഷൻ വിഹിതം വാങ്ങി. 3,43,404 കാർഡുകളിലാണ് വിതരണം പൂർത്തിയായത്. സൗജന്യ റേഷൻ ഈ മാസം 30 വരെ വാങ്ങാൻ അവസരമുണ്ട്.