ആലപ്പുഴ: പച്ചക്കറി വ്യാപാരിയായ മണ്ണഞ്ചേരി പഞ്ചായത്ത് ഇരുപതാം വാർഡ് ഉമ്മാതയ്യിൽ പരേതനായ സൈനുദ്ദീന്റെ മകൻ മുഹമ്മദ് (66) മണ്ണഞ്ചേരി ജംഗ്ഷന് സമീപമുള്ള കടയിൽ സാധനങ്ങൾ എടുത്തു നൽകവേ കുഴഞ്ഞുവീണു മരിച്ചു. ഇന്നലെ രാവിലെ പതിനൊന്നിനായിരുന്നു സംഭവം. കടയിലുണ്ടായിരുന്നവർ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സൈനബയാണ് ഭാര്യ. മക്കൾ: റഹിയാനത്ത്,റഹീം. മരുമക്കൾ: ഹക്കീം പാണാവള്ളി (ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ്), ഫസീല