ആലപ്പുഴ: ജില്ലയിൽ ഒരാൾക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. നിസാമുദ്ദീനിൽ മത സമ്മേളനത്തിനു ശേഷം തിരിച്ചെത്തിയ ചെങ്ങന്നൂർ സ്വദേശിയായ 32 കാരനാണ് കോവിഡ് ബാധിച്ചത്.
കഴിഞ്ഞ മൂന്നുമുതൽ മാവേലിക്കര താലൂക്ക് ആശുപത്രിയിൽ ഐസൊലേഷനിൽ കഴിയുന്ന ഇയാളെ ഇന്നലെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്മാറ്റി. 23ന് രാവിലെ കായംകുളം റയിൽവെ സ്റ്റേഷനിലെത്തിയ യുവാവ് സ്വകാര്യ വാഹനത്തിൽ കോട്ടയത്ത് ബന്ധുവീട്ടിൽ പോയി. തുടർന്ന് ആലപ്പുഴയിൽ തിരിച്ചെത്തി മൂന്നാം തീയതി വരെ വീട്ടിൽ ഐസൊലേഷനിലായിരുന്നു. സഞ്ചാര പാതയുടെ കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരുന്നു. ഹരിപ്പാട് സ്വദേശിയുടെ രക്തസാമ്പിൽ തുടർച്ചയായി നടത്തിയ പരിശോധനയിൽ നെഗറ്റീവ് ആയതിനാൽ മെഡിക്കൽ ടീമിന്റെ തീരുമാനത്തോടെ അടുത്ത ദിവസം ആശുപത്രി വിടും.