പൂച്ചാക്കൽ: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബി.ജെ.പി അരൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പള്ളിപ്പുറം വെള്ളിമുറ്റം ക്ഷേത്രം ആഡിറ്റോറിയത്തിൽ നമോ ഈവനിംഗ് കിച്ചൺ ഇന്ന് പ്രവർത്തനം ആരംഭിക്കും.
രാത്രി ഭക്ഷണം ലഭിക്കാത്ത സാഹചര്യത്തിന് പരിഹാരമായിട്ടാണ് അത്താഴത്തിനു ഭക്ഷണപ്പൊതി ഒരുക്കുന്നതെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് തിരുനല്ലൂർ ബൈജു പറഞ്ഞു. മണ്ഡലത്തിലെ പത്ത് ഗ്രാമപഞ്ചായത്തുകളിലും ഭക്ഷണ വിതരണം നടത്തും. ഗവ. ആശുപത്രികളിലെ കിടപ്പു രോഗികൾ, കൂട്ടിരിപ്പുകാർ, രാത്രി ഭക്ഷണം കിട്ടാൻ നിർവാഹമില്ലാത്തവർ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർക്കാണ് ഭക്ഷണപ്പൊതി നൽകുന്നത്. വൈകിട്ട് 5 മുതൽ 7 വരെയാണ് വിതരണ സമയം. പത്ത് പഞ്ചായത്തുകളിലും പ്രവർത്തകരെ സജ്ജമാക്കിയിട്ടുണ്ട്. തിരുനല്ലൂർ ബൈജു, ടി.സജീവ് കുമാർ, ശ്രീദേവി വിപിൻ അഡ്വ. ബി.ബാലാനന്ദ്, വിമൽ രവീന്ദ്രൻ, സി.ഉണ്ണിക്കൃഷ്ണൻ, സി.എ.പുരുഷോത്തമൻ, സി.ആർ. രാജേഷ്, കെ.കെ.സജീവൻ, സി.മധുസൂദനൻ, എസ്.ദിനേശ്കുമാർ എന്നിവർ നേതൃത്വം നൽകും.നമ്പർ: 8086267720, 9249410830, 9447607665.