മാവേലിക്കര: പത്തനാപുരം ഗാന്ധിഭവനിലെ അഗതികൾക്ക് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യങ്ങളും പലവ്യഞ്ജനങ്ങളും പച്ചക്കറിയും എത്തിച്ചു നൽകി. സാധനങ്ങളുമായി പുറപ്പെട്ട വാഹനം മാവേലിക്കര ജോയിന്റ് ആർ.ടി.ഒ എം.ജി മനോജ് ഫ്‌ളാഗ് ഒഫ് ചെയ്തു. കെ.ജി.ഒ.എ കൊല്ലം ജില്ലാ പ്രസിഡന്റ് ആർ.മനോരഞ്ജൻ, ഓലകെട്ടിയമ്പലം പബ്ളിക് ലൈബ്രറി സെക്രട്ടറി ഡി.അഭിലാഷ് എന്നിവർ പങ്കെടുത്തു. അസോസിയേഷൻ ജില്ലാ സെക്രട്ടറി എ.അജിത്കുമാർ, പ്രസിഡന്റ് എസ്.അബ്ദുൾ സലിം, കമ്മിറ്റി അംഗം ബി.എൽ.സുരേഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് സാധനങ്ങൾ എത്തിച്ച് നൽകിയത്.