joseph-antony

ആലപ്പുഴ: വീട്ടിൽ ചാരായം വാറ്റിയ യുവാവിനെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ആര്യാട് തെക്കേവെളിയിൽ ജോസഫ് ടി.ആന്റണിയാണ് പിടിയിലായത്. ഒന്നര ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. നോർത്ത് പൊലീസിന്റെ ഓപ്പറേഷൻ ബൂട്ട് ലെഗിംഗിന്റെ ഭാഗമായാണ് അറസ്റ്റ്. പ്രതിയെ റിമാൻഡ് ചെയ്തു.