കായംകുളം: ഫേസ് ബുക്കിലൂടെ മാദ്ധ്യമ പ്രവർത്തകരെ അപമാനിച്ച യു. പ്രതിഭ എം.എൽ.എയുടെ നടപടി പ്രതിഷേധാർഹമാണെന്ന് കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ല കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
ഉത്തരവാദപ്പെട്ട പദവിയിലിരിക്കുന്ന വ്യക്തിയിൽ നിന്നു ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പ്രയോഗമാണ് എം.എൽ.എ നടത്തിയിരിക്കുന്നതെന്ന് യൂണിയൻ അഭിപ്രായപ്പെട്ടു.
മാദ്ധ്യമപ്രവർത്തകരെ അപമാനിച്ചത് തരംതാഴ്ന്ന നടപടിയാണന്ന് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് സൽമാൻ പൊന്നേറ്റിലും സംസ്ഥാന സെക്രട്ടറി എം.നൗഫലുംപറഞ്ഞു. യു. പ്രതിഭ എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്ന് കെ.പി.സി.സി നിർവ്വാഹക സമിതി അംഗം ഇ. സമീർ ആവശ്യപ്പെട്ടു.
.