a

മാവേലിക്കര: കൊയ്പ്പള്ളി കാരാണ്മയിൽ സോഡ ഫാക്ടറിക്ക് സമീപം വാറ്റുന്നതിനിടെ കാർത്തികപ്പള്ളി ചെറുതന തെക്ക് ചിറയിൽ കമലാസനനെ (39) എക്സൈസ് സംഘം പിടികൂടി. 10 ലിറ്റർ വാറ്റ് ചാരായം, 500 ലിറ്റർ കോട, വാറ്റ് ഉപകരണങ്ങൾ എന്നിവ ഉൾപ്പെടെയാണ് സി.ഐ ആർ.മനോജിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം രാത്രിയിൽ ഇയാളെ അറസ്റ്റ് ചെയ്തത്.

ചാരായ വിൽപ്പന നടത്തിയതിന് പള്ളിക്കൽ നടുവിലേമുറി ചെറുവള്ളി ലക്ഷംവീട് കോളനിയിൽ പ്രദീപിനെതിരെ (40) കേസെടുത്തു. ഒന്നര ലിറ്റർ ചാരായം കണ്ടെടുത്തെങ്കിലും പ്രദീപ് ഓടി രക്ഷപ്പെട്ടു.

എക്സൈസ് പ്രിവന്റീവ് ഓഫിസർമാരായ സുനിൽകുമാർ, ജോഷി ജോൺ, സിവിൽ എക്സൈസ് ഓഫീസർമാരായ ബാബു ഡാനിയേൽ, അനീഷ് കുമാർ, ബിനോയി എന്നിവരുൾപ്പെടുന്ന സംഘമാണ് പരിശോധന നടത്തിയത്.