ആലപ്പുഴ: വാറ്റുചാരായവും കോടയും വാറ്റുപകരണങ്ങളുമായി സഹോദരങ്ങൾ പിടിയിൽ. മുഹമ്മ പഞ്ചായത്ത് 16-ാം വാർഡിൽ കുതിര വിഴായിൽ മോഹനചന്ദ്രൻ (തമ്പി), സഹോദരൻ ബിജുമോൻ എന്നിവരാണ് 300 മില്ലി വാറ്റുചാരായവും 60 ലിറ്ററോളം കോടയും വാറ്റുപകരണങ്ങളുമായി കുടുങ്ങിയത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മുഹമ്മ അഡിഷണൽ എസ്.ഐ പ്രദീപ്, സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐ.സജി, സി.പി.ഒ സന്തോഷ് കുമാർ, ഉല്ലാസ് എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.