ആലപ്പുഴ: കോവിഡ് ധനസഹായത്തിൽ നിന്ന് കയർ, മത്സ്യമേഖലയിലെ തൊഴിലാളികളെ അവഗണിച്ചെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് ആലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി മുഖ്യമന്ത്രിക്ക് ആയിരം ഇ മെയിൽ സന്ദേശങ്ങൾ അയച്ചു.
പ്രളയകാലത്ത് കേരളത്തിന്റെ സ്വന്തം സൈന്യം എന്ന് സർക്കാർ വാഴ്ത്തിയ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ കൊവിഡ് പ്രതിസന്ധി കാലത്ത് വിസ്മരിച്ചു. കയർ തൊഴിലാളികളെയും പരിഗണിച്ചില്ല. ആദ്യ ഇ മെയിൽ അയച്ചുകൊണ്ട് ഡി.സി.സി വൈസ് പ്രസിഡന്റ് തോമസ് ജോസഫ് ഉദ്ഘാടനം നിർവ്വഹിച്ചു. ആർ. രാഹുൽ, നിസാം മണ്ണഞ്ചേരി, എസ്. ഷെഫീഖ്, ജീെ. ഷാഹുൽ, ആന്റണി പി.തോമസ്, ശരത് ബാബു, സ്റ്റെനു കെ.തോമസ്, ഉബൈസ് റഷീദ്, തൗഫീഖ് നാസറുദ്ദീൻ എന്നിവർ നേതൃത്വം നൽകി.