അമ്പലപ്പുഴ: ചേർത്തല സ്വദേശികളായ പിതാവും മക്കളും ഉൾപ്പെടെ 3 പേരെ കോവിഡ് രോഗലക്ഷണങ്ങളെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ട് 3 മണിയോടെ ചേർത്തലയിൽ നിന്നു മെഡികെയർ ആംബുലൻസിൽ എത്തിയ ഇവരെ കോവിഡ് ഒ.പി യിൽ എത്തിച്ച് പ്രഥമ പരിശോധനയ്ക്ക് ശേഷം ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് ഇവരുടെ രക്തവും സ്രവവും ശേഖരിച്ച് പരിശോധനയ്ക്കായി പൂനയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വൈറോളജി ലാബിലേക്കും അയച്ചു.