ചാരുംമൂട്: നൂറനാട് എക്സൈസ് റേഞ്ച് സംഘം ആദിക്കാട്ടുകുളങ്ങര ഭാഗത്തെ വാറ്റ് കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ ആദിക്കാട്ട് കുളങ്ങര ചാമക്കാലവിളയിൽ സജീവിന്റെ (43) വീട്ടിൽ നിന്ന് 70 ലിറ്റർ കോടയും, ഒരു ലിറ്റർ ചാരായവും പിടികൂടി. സജീവ് ഓടി രക്ഷപ്പെട്ടു.
റേഞ്ച് ഇൻസ്പക്ടർ ഇ.ആർ. ഗിരീഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഒരു ലിറ്റർ ചാരായം 1500 രൂപയ്ക്കാണ് വിറ്റിരുന്നത്. എക്സൈസിന്റെ രാത്രികാല പരിശോധന ശക്തമായതോടെ പകൽ സമയത്താണ് വാറ്റ് നടത്തിയിരുന്നത്. സജീവിനെ പ്രതിയാക്കി കേസെടുത്തു. പ്രിവന്റീവ് ഓഫീസർ സദാനന്ദൻ, സന്തോഷ് കുമാർ, സി.ഇ.ഒമാരായ സിനുലാൽ, രാകേഷ്, ശ്യാംജി എന്നിവർ റെയ്ഡിൽ പങ്കെടുത്തു.