മാരാരിക്കുളം:മുഖ്യമന്ത്റിയുടെ കോവിഡ് ദുരിതാശ്വാസ ഫണ്ടിലേക്ക് മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് തനതു ഫണ്ടിൽ നിന്നു 50 ലക്ഷം നൽകി. ജില്ലയിൽ ആദ്യമായാണ് ഒരു ഗ്രാമ പഞ്ചായത്ത് ഇത്രയും തുക നൽകുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ തിലകൻ, സെക്രട്ടറി വി.വി.പ്രസാദ്, അസി.സെക്രട്ടറി രാജശ്രീ എന്നിവർ ചേർന്ന് ചെക്ക് മന്ത്റി ജി.സുധാകരന് കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ പങ്കെടുത്തു.