തുറവൂർ: ഡി.വൈ.എഫ്.ഐ പ്രവർത്തകനെ 10 അംഗ സംഘം വെട്ടി പരിക്കേൽപ്പിച്ചു. തുറവൂർ വളമംഗലം കൈപ്പോലിൽ കോളനിയിൽ അമലിന്റെ (25) കൈക്കാണ് വെട്ടേറ്റത്. ഇയാളെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.. ഇന്നലെ വൈകിട്ട് 4ന് വളമംഗലം കോങ്കേരിൽ ക്ഷേത്രത്തിന് തെക്കുവശം നെടുങ്ങാത്തറ പുരയിടത്തിലാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം നിൽക്കുമ്പോൾ ആയുധങ്ങളുമായി ബൈക്കിൽ എത്തിയ സംഘം വെട്ടുകയായിരുന്നു. കാരണം വ്യക്തമല്ല. കുത്തിയതോട് പൊലീസ് കേസെടുത്തു.