photo

ചേർത്തല:കൊറോണ വ്യാപനം തടയാനായി 24 മണിക്കൂറും പ്രവർത്തന സജ്ജരായ മുഹമ്മയിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് ഒരു പെട്ടി ഓറഞ്ചുമായി അരങ്ങ് സോഷ്യൽ സർവീസ് ഫോറം പ്രവർത്തകർ.

രക്ഷാധികാരി സി.പി. ഷാജിയും ടോമിച്ചനും ഉൾപ്പെടെയുള്ളവരാണ് ഓറഞ്ചുമായി എത്തിയത്. ഇത്തരത്തിലുള്ള സ്‌നേഹപൂർണ പിന്തുണ തങ്ങളുടെ പ്രവർത്തനങ്ങൾക്ക് പ്രചോദനമാണെന്ന് മുഹമ്മ പൊലീസ് സ്​റ്റേഷനിലെ ഹൗസ് ഓഫീസർ ഇൻചാർജ് ബാബുക്കുട്ടൻ പറഞ്ഞു. ഇതോടൊപ്പം 15 കുടുംബങ്ങൾക്കായി 1000 രൂപയ്ക്കുളള പലചരക്ക്‌ സാധനങ്ങളും അരങ്ങ് വിതരണം ചെയ്തു. എസ്.ഐ അനിൽ,എസ്.എച്ച്.ഒ സാംസൺ,സന്തോഷ് കുമാർ, ജനമൈത്രി ബീ​റ്റ് ഓഫീസർ ജയസുധ, സുരേഷ് കുമാർ എന്നിവരും പങ്കെടുത്തു.