ambala

അമ്പലപ്പുഴ: പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ പുന്നപ്ര ഗവ.ജെ.ബി സ്‌കൂളിൽ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഡി.വൈ.എഫ്.ഐ പുന്നപ്ര കിഴക്ക് മേഖലാ കമ്മിറ്റിയുടെ സഹായഹസ്തം. പ്രസിഡന്റ് ഷഹിൻ, സെക്രട്ടറി അഭിലാഷ്, ട്രഷറർ രഞ്ജിത്ത്, അനൂപ് എന്നിവരുടെ നേതൃത്വത്തിൽ രണ്ടു ദിവസത്തേക്കുള്ള പച്ചക്കറി, അരി, പലവ്യഞ്ജനങ്ങൾ എന്നിവ എത്തിച്ച് പുന്നപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധർമ്മ ഭുവനേന്ദ്രന് കൈമാറി. പഞ്ചായത്ത് സെക്രട്ടറി ബിജി, വൈസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ, വാർഡ് അംഗം ആർ. റെജിമോൻ എന്നിവരും പങ്കെടുത്തു.