hdj

ഹരിപ്പാട്: ആറാട്ടുപുഴയിൽ മൂന്ന് പേർക്ക് സൂര്യാതപമേറ്റു. ഷുഹൈബ് മൻസിലിൽ അബ്ദുൽ ലത്തീഫിന്റെ ഭാര്യ സീനത്ത് (48), കോണിപ്പറമ്പിൽ താഹ (52) പുത്തൻചിറയിൽ ഷിയാദ് ( 46) എന്നിവർക്കാണ് പൊള്ളലേറ്റത്. സീനത്തിന്റെ ഇടതു കൈക്കും ഷിയാദിന്റെ വയറിനുമാണ് പൊള്ളലേറ്റത്. താഹയുടെ കണ്ണിനും വയറിനുമാണ് പൊള്ളലേറ്റിട്ടുള്ളത്. മൂവരും ആറാട്ടുപുഴ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി.