bsb

ഹരിപ്പാട്: തൃക്കുന്നപ്പുഴ പണ്ടാരച്ചിറ ഭാഗത്ത് തൃക്കുന്നപ്പുഴ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ മൂന്നു ലിറ്റർ ചാരായവുമായി ബൈക്കിലെത്തിെയ രണ്ടുപേർ പിടിയിൽ. ഒപ്പമുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു.

മഹാദേവികാട് പുല്ലുകാട്ടിൽ ബെൻസിലാൽ (40), കൂടംതറ തെക്കതിൽ സുനീഷ് (36) എന്നിവരാണ് പിടിയിലായത്. കൈതചിറയിൽ രാജേഷ് ഓടി രക്ഷപ്പെട്ടു. കുപ്പിയിലും കന്നാസിലുമായാണ് ചാരായം കൊണ്ടുവന്നത്. സി.ഐ ആർ. ജോസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എസ്.ഐ ആനന്ദബാബു, പ്രൊബേഷൻ എസ്.ഐ അഭിലാഷ്, ഗ്രേഡ് എസ്.ഐ രഘുനാഥ്, ജയചന്ദ്രൻ, രഞ്ജിത്, അൻഷാദ്, രാജു, ബാബു എന്നിവരും ഉണ്ടായിരുന്നു.