ആലപ്പുഴ: സൗജന്യ റേഷൻ വിതരണം ആരംഭിച്ച് മൂന്നു ദിനം പിന്നിടുമ്പോൾ തന്നെ റേഷൻ കടകൾ കാലിയായി ജനങ്ങൾ കാത്തു നിൽക്കേണ്ട അവസ്ഥയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ പ്രസ്താവനയിൽ പറഞ്ഞു. ആവശ്യത്തിന് അരി കേന്ദ്ര സർക്കാർ നൽകിയിട്ടും വിതരണം ചെയ്യാൻ കഴിയാത്തത് സർക്കാരിന്റെ കഴിവുകേടാണ്. അടിയന്തരമായി റേഷൻ കടകളിൽ അരി എത്തിക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കണമെന്ന് എം.വി.ഗോപകുമാർ ആവശ്യപ്പെട്ടു .