ഹരിപ്പാട്: ലയൺസ് ക്ലബ് ഒഫ് ഹരിപ്പാട് കോവിഡ് 19 ഭാഗമായി നടത്തുന്ന റിലീഫ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിൽ സാനിടൈസറും മാസ്കും നൽകിക്കൊണ്ട് പ്രസിഡന്റ് സി. സുഭാഷ് നിർവഹിച്ചു. അഡ്മിനിസ്‌ട്രേറ്റർ ആർ. ഹരീഷ് ബാബു, സോൺ ചെയർമാൻ റെജി ജോൺ, സെക്രട്ടറി അഡ്വ. സജിതമ്പാൻ, ട്രഷറർ ശാന്തികുമാർ, സൂരജ് എന്നിവർ പങ്കെടുത്തു. നിയോജക മണ്ഡലത്തിലെ തൃക്കുന്നപ്പുഴ, ഹരിപ്പാട്, കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനുകളിൽ സാനിട്ടൈസർ, ഹാൻഡ് വാഷ്, സോപ്പ്, കുടിവെള്ളം, മാസ്ക് എന്നിവ വിതരണം ചെയ്തു. പള്ളിപ്പാട്, ഹരിപ്പാട്, തൃക്കുന്നപ്പുഴ സർക്കാർ ആശുപത്രികളിൽ കുടിവെള്ള വിതരണവും നടത്തി.