പൂച്ചാക്കൽ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം പൂച്ചാക്കൽ മേഖലയിലെ വിവിധ ശാഖകളിൽ ധനസഹായവും, നിത്യോപയോഗ കിറ്റുകളുടെ വിതരണവും നടന്നു. 2860-ാം നമ്പർ ഗീതാനന്ദപുരം ശാഖയിൽ യൂണിയൻ കൗൺസിലർ ബിജുദാസ് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് സോമൻ കൊട്ടടി, സെക്രട്ടറി സുമേഷ് മിന്നാരം, വൈസ് പ്രസിഡന്റ് ദിനേശൻ സാനു നിലയം, വനിത സംഘം പ്രസിഡന്റ് സുജാത മോഹൻ, പ്രദീപ്, രമേശൻ, മനീഷ്, സൗമ്യ സുരേഷ്, ബോസ് എന്നിവർ പങ്കെടുത്തു.1246-ാം നമ്പർ പള്ളിപ്പുറം കുട്ടൻചാൽ ശാഖയിൽ യൂണിയൻ സെക്രട്ടറി വി.എൻ.ബാബു ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കെ.എസ്.വിനോദ്, സെക്രട്ടറി എസ്.രണദേവൻ, വൈസ് പ്രസിഡന്റ് എ.ആർ.അനിരുദ്ധൻ എന്നിവർ പങ്കെടുത്തു.1140-ാം നമ്പർ തൃച്ചാറ്റുകുളം ശാഖയിൽ യൂണിയൻ കൗൺസിലർ പി.വിനോദ് മനേഴത്ത് ഉദ്ഘാടനം ചെയ്തു .പ്രസിഡന്റ് പി.കെ.രവി പാറക്കാട്ട്, സെക്രട്ടറി വി.കെ.രവീന്ദ്രൻ, യൂത്ത്‌ മൂവ്മെന്റ് പ്രസിഡന്റ് കെ.എസ്.സുജിത്ത് എന്നിവർ പങ്കെടുത്തു.