a

മാവേലിക്കര: അന്യസംസ്ഥാന തൊഴിലാളികൾക്ക് വിരമിച്ച കേന്ദ്ര, സംസ്ഥാന ജീവനക്കാരുടെ കൂട്ടായ്മയായ, മുന്നാംകുറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ.ഐ.എം.എസ് ചാരിറ്റബിൾ സൊസൈറ്റി ഭക്ഷ്യസാധനങ്ങൾ എത്തിച്ചു നൽകി. മാനേജിംഗ് ട്രസ്റ്റി ജി.സോമൻ കുറത്തികാട് പൊലീസിന് ഇവ കൈമാറി. സ്റ്റേഷൻ ഹൗസ് ഓഫീസർ ബി.സാബുവിന്റെ നിർദ്ദേശപ്രകാരം എസ്.ഐ ജാഫർ ഖാൻ, സി.പി.ഒമാരായ ഇസ്‌ലാ, നൗഷാദ്, ജയരാജ്, ഹോംഗാർഡ് രാധാകൃഷ്ണൻ എന്നിവരടങ്ങിയ സംഘം ഉമ്പർനാട് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ ഭക്ഷ്യസാധനങ്ങൾ എത്തിച്ച് വിതരണം ചെയ്തു.