ആലപ്പുഴ: മുപ്പാലത്തിന് പടിഞ്ഞാറ് ആൽത്തറയിലെ അത്തിമരത്തിൽ തമിഴ്നാട് സ്വദേശിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇ.എസ്.ഐ ജംഗ്ഷന് തെക്ക് ബീച്ച് വാർഡിൽ വിജയ കമ്പനിക്ക് പടിഞ്ഞാറ് വിജയന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കോമളവല്ലിയാണ് (28) മരിച്ചത്. ഇന്നലെ രാവിലെ അമ്മയൊടൊപ്പം വിറക് എടുക്കാനായി പുറത്തേക്കു പോയ കോമളവല്ലിയെ പിന്നീട് കാണാതായി. തുടർന്ന് നടത്തിയ തെരച്ചിലിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ മാനസിക രോഗത്തിന് ചികിത്സയിലായിരുന്നതായി പൊലീസ് പറഞ്ഞു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം വലിയ ചുടുകാട്ടിലെ പൊതുശ്മശാനത്ത് സംസ്കരിച്ചു. സൗത്ത് പൊലീസ് കേസ് എടുത്തു.