ആലപ്പുഴ: പ്രവാസികളെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് കണക്കിലെടുത്ത് ആശ്വാസ ധനസഹായം നൽകാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രവാസി ലീഗ് ജില്ലാ ഓൺലൈൻ നേതൃയോഗം ആവശ്യപ്പെട്ടു. സംസ്ഥാനം നേരിട്ട പ്രളയം അടക്കമുള്ള ദുരന്ത ഘട്ടങ്ങളിൽ നവകേരള സൃഷ്ടിക്കായി സർക്കാരിനൊപ്പം നിന്നവരാണ് പ്രവാസികൾ. ദുരിതമനുഭവിക്കുന്ന പ്രവാസികളെ സഹായിക്കാൻ അടിയന്തര സഹായം അനുവദിക്കാൻ സർക്കാർ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഷുഹൈബ് അബ്ദുള്ള കോയ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഷറഫ് കൊച്ചാലും വിളയിൽ, ട്രഷറർ സക്കീർ അരൂർ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ എ.എ.വാഹിദ് കായംകുളം, എ.മുഹമ്മദ് ആലപ്പുഴ, ജില്ലാ ഭാരവാഹികളായ റിയാസ് അൽ ഫൗസ്, ബി.നിസാർ, നജീബ് ഹരിപ്പാട്, അബ്ദുൽ റഹീം കായംകുളം, രാജ എ.കരീം, സുബൈർ ഹരിപ്പാട്, നസീബ് ഖാൻ കായംകുളം, പി.കെ.നൗഷാദ്, നൗഫൽ തുടങ്ങിയവർ പങ്കെടുത്തു