ആലപ്പുഴ: ജില്ലയിൽ ബി.പി.എൽ കാർഡ് ഉടമകൾക്ക് അരി നൽകുന്നില്ലെന്നും വിതരണം ചെയ്യുന്ന അരിക്ക് ഗുണനിലവാരമില്ലെന്നുമുള്ള പരാതികൾ പരിഹരിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു അഭിപ്രായപ്പെട്ടു. ആവശ്യത്തിനു റേഷൻ സാധനങ്ങൾ പല റേഷൻ കടകളിലും സ്റ്റോക്കില്ല. റേഷൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്നും ലിജു ആവശ്യപ്പെട്ടു.