മാവേലിക്കര: ജില്ലാ ആശുപത്രിയിൽ ഐസോലേഷനിൽ കഴിഞ്ഞിരുന്നയാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ ഐസോലേഷൻ വാർഡും പരിസരവും മാവേലിക്കര ഫയർ ആൻഡ് റെസ്ക്യു വിഭാഗം അണുവിമുക്തമാക്കി. സ്റ്റേഷൻ ഓഫീസർ എസ്.താഹ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പ്രവീൺകുമാർ എന്നിവരുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ അരുൺ, രാഹുൽ, ഷിജു, രാജൻ പിള്ള എന്നിവർ ശുചീകരണത്തിൽ പങ്കെടുത്തു.