ആലപ്പുഴ: ലോക്ക്ഡൗണിനെത്തുടർന്ന് ജോലിക്ക് പോകാൻ സാധിക്കാതെ ബുദ്ധിമുട്ടുന്ന നിർദ്ധനരായ കുടുംബങ്ങൾക്ക് എസ്.എഫ്.ഐ ആലപ്പുഴ ഏരിയ കമ്മിറ്റിയുടെ സഹായം. 17 ഇനങ്ങൾ അടങ്ങുന്ന കിറ്റാണ് ഇരുപതോളം കുടുംബങ്ങൾക്ക് കൈമാറിയത്. ഏരിയ സെക്രട്ടറി കെ. കമൽ, പ്രസിഡന്റ് ഒമർ എന്നിരുടെ നേതൃത്വത്തിൽ കിറ്റുകൾ വീടുകളിലെത്തിച്ചു.