ചേർത്തല:കോവഡ് 19 നിയന്ത്റണങ്ങൾ നിലവിൽ വന്നതോടെ നിശ്ചലമായ കയർമേഖലയെ എൽ.ഡി.എഫ് സർക്കാർ അവഗണിക്കുന്നതായി കേരള കയർഗുഡ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.ആർ.രാജേന്ദ്രപ്രസാദ് ആരോപിച്ചു. തൊഴിലാളികളും ചെറുകിട ഉത്പാദകരും തൊഴിലും ഉത്പാദനവുമില്ലാതെ നട്ടം തിരയുകയാണ്. മറ്റെല്ലാം മേഖലകൾക്കും പാക്കേജും സഹായങ്ങളും പ്രഖ്യാപിച്ചപ്പോൾ കയർ മേഖലയെ മാത്രം തഴഞ്ഞു. അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്റിക്കും കയർവകുപ്പുമന്ത്റിക്കും കയർബോർഡ് ചെയർമാനും കെ.ആർ.രാജേന്ദ്രപ്രസാദ് നിവേദനം നൽകി.