ആലപ്പുഴ: ലോക്ക് ഡൗൺ നിമിത്തം തൊഴിൽ നഷ്ടപ്പെട്ട കയ‌ർ തൊഴിലാളികൾക്ക് ആശ്വാസ സഹായമായി 5000 രൂപ കയർവികസന വകുപ്പ് വിതരണം ചെയ്യണമെന്ന് കാർത്തികപ്പള്ളി താലൂക്ക് കയർതൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) ആവശ്യപ്പെട്ടു. ചകിരി ലഭ്യതയില്ല. കയർ സഹകരണ സംഘങ്ങൾ അടച്ചിടുകയും ചെയ്തു. മറ്റെല്ലാ ക്ഷേമനിധികളും തൊഴിലാളികൾക്ക് ആശ്വാസപദ്ധതികൾ പ്രഖ്യാപിച്ചിട്ടും കയർ ക്ഷേമനിധി ബോർഡ് മൗനം പാലിക്കുകയാണെന്ന് യൂണിയൻ പ്രസിഡന്റ് ബി.കെ. രഘുനാഥനും സെക്രട്ടറി സി.വി.രാജീവും പ്രസ്താവനയിൽ പറഞ്ഞു.