തുറവൂർ: ഡി.വൈ.എഫ്.ഐ.പ്രവർത്തകനായ വളമംഗലം കൈപ്പോലി കോളനിയിൽ യോഹന്നാന്റെ മകൻ അമലിനെ (25) വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ അഞ്ചുപേർ പിടിയിൽ.
കുത്തിയതോട് പഞ്ചായത്ത് ഒമ്പതാം വാർഡ് തുറവൂർ ഗോവിന്ദ നിലയത്തിൽ പ്രഭുല്യ (28), ആറാം വാർഡ് കുത്തിയതോട് കണ്ടത്തിൽ സുധീഷ് (27), കോടംതുരുത്ത് പഞ്ചായത്ത് ഏഴാം വാർഡ് കുത്തിയതോട് കൊല്ലേരിത്താഴത്ത് ലിജോ (25), 10-ാം വാർഡ് എഴുപുന്ന തെക്ക് വേളേപ്പറമ്പിൽ മിഥുൻ (24), എഴുപുന്ന വെമ്പിള്ളി സീമോൻ (29) എന്നിവരെയാണ് കുത്തിയതോട് പൊലീസ് പിടികൂടിയത്. ശനിയാഴ്ച വൈകിട്ട് വളമംഗലം കോങ്കേരി ക്ഷേത്രത്തിനു തെക്കുഭാഗത്തെ നെടുങ്ങാത്തറ പുരയിടത്തിലായിരുന്നു സംഭവം. ബൈക്കിൽ മാരകായുധങ്ങളുമായെത്തിയ യുവാക്കൾ അമലിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ അമൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മുൻ വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നും സംഘത്തിലുണ്ടാായിരുന്ന മറ്റ് മൂന്ന് പ്രതികൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.