ആലപ്പുഴ: ജില്ലയിൽ ലോക്ക് ഡൗൺ ലംഘിക്കുന്ന വാഹനങ്ങൾ പിടികൂടാൻ പരശോധനകൾ ശക്തമാക്കി മോട്ടോർ വാഹന വകുപ്പിന്റെ സേഫ് കേരള വിഭാഗം.
അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്നവരോട് ആദ്യം കാര്യം പറഞ്ഞ് മനസിലാക്കുകയും വീണ്ടും ഈ നിർദേശങ്ങൾ ലംഘിച്ചാൽ നടപടിയെടുക്കുകയും ചെയ്യും. തുടർച്ചയായി നരോധനാജ്ഞ ലംഘിക്കുന്നവരുടെ വാഹനം പിടിച്ചെടുത്ത് ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതടക്കമുളള നടപടികൾ സ്വീകരിക്കും. ലോക്ക് ഡൗൺ ലംഘിച്ച് നിരത്തുകളിൽ വാഹനങ്ങൾ സജീവമാകാൻ തുടങ്ങിയതോടെയാണ് പരിശോധന കർശനമാക്കിയത്. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ ദീപക്ക്, സോണി ജോൺ, വിനീത്, ശ്രീകുമാർ എന്നിവരാണ് പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്. വരും ദിവസങ്ങളിൽ വാഹന പരശോധനകൾ കർശനമാക്കുമെന്നു എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ കെ. ബിജുമോൻ അറിയിച്ചു