photo

ചേർത്തല: ദേശീപാതയിൽ ദീർഘദൂര ചരക്ക് വാഹനങ്ങളിലെ ഡ്രൈവർമാർക്കും സഹായികൾക്കും സൗജന്യ കഞ്ഞിയും പയറും നൽകി ഇന്ത്യൻ റെഡ് ക്രോസ് സൊസൈ​റ്റി ചേർത്തല സബ് ഡിസ്ട്രിക്റ്റ് ബ്രാഞ്ച്. കോവിഡ് വ്യാപനത്തിന്റെ ഭാഗമായുള്ള നിയന്ത്രണത്തിന്റെ പേരിൽ ഭക്ഷണം ലഭിക്കാതെ ബുദ്ധിമുട്ടുന്ന നൂറുകണിക്കിന് യാത്രക്കാർക്കാണ് ഭക്ഷണം നൽകി​യത്. സർക്കാർ നിയന്ത്രണം അവസാനിക്കുന്നതുവരെ ദേശീയപാതയിൽ മതിലകം ആശുപത്രിക്ക് സമീപം കഞ്ഞി വിതരണം തുടരും.

ദേശീയപാതയിൽ ചേർത്തല സഹകരണ കോളേജ് ജംഗ്ഷന് സമീപം മുനിസിപ്പൽ ചെയർമാൻ വി.ടി.ജോസഫ് ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ബി.ഭാസി മുഖ്യാതിഥിയായി.കൗൺസിലർ ബാബു മുള്ളൻചിറ,ജില്ലാ ചെയർമാൻ വി.എ.ജോബ് വിരുത്തിക്കരി,ആന്റണി ഇത്തിപ്പള്ളി,സോജൻ ആന്റണി എന്നിവർ പങ്കെടുത്തു. മാസ്‌കുകൾ,സാനി​റ്റൈസർ എന്നിവ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്തു.ചേർത്തല ഫയർസ്റ്റേഷൻ അങ്കണത്തിൽ റെഡ്‌ക്രോസ് ജില്ലാ ചെയർമാൻ വി.എ.ജോബ് വിരുത്തിക്കരി, അസിസ്​റ്റന്റ് സ്​റ്റേഷൻ ഓഫീസർ എസ്.പ്രസാദിന് നൽകി താലൂക്ക്തല വിതരണോദ്ഘാടനം നിർവഹിച്ചു. തുടർന്ന് താലൂക്കിലെ വിവിധ പൊലീസ് സ്​റ്റേഷനുകൾ,താലൂക്ക് ഓഫിസ്, മിനി സിവിൽ സ്​റ്റേഷനിലെ വിവിധ സർക്കാർ ഓഫീസുകൾ,വ്യാപാര സ്ഥാപനങ്ങൾ, മാദ്ധ്യമ പ്രവർത്തകർ എന്നിവർക്ക് വിതരണം ചെയ്തു. ബ്രാഞ്ച് ചെയർമാൻ പി.പി.രാജേന്ദ്രൻ, വൈസ് ചെയർമാൻ സുരേഷ് മാമ്പറമ്പിൽ, സെക്രട്ടറി വി.എക്‌സ്.ബിനു മോൻ,ബിജു പുത്തൻപുരയ്ക്കൽ,വി.എക്‌സ്.ബിജുമോൻ,അഞ്ജിത്ത് സുരേന്ദ്രൻ,അഞ്ജു ആന്റണി എന്നിവർ നേതൃത്വം നൽകി.