ആലപ്പുഴ: സംഗീത സംവിധായകൻ എം.കെ. അർജുനന്റെ നിര്യാണത്തിൽ സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് അനുശോചിച്ചു. മലയാളികൾ നെഞ്ചേ​റ്റിയ ഒട്ടനേകം ഗാനങ്ങൾ ചിട്ടപ്പെടുത്തിയ അദ്ദേഹത്തിന് കെ.പി.എ.സി.യുമായി ദീർഘകാലത്തെ ബന്ധമാണുണ്ടായിരുന്നത്. കമ്മ്യൂണിസ്​റ്റ് പാർട്ടി യുമായുള്ള ബന്ധം ജീവിതാവസാനം വരെ കാത്തുസൂക്ഷിച്ച വിനയാന്വിതനായ കലാകാരനായിരുന്നു അദ്ദേഹമെന്ന് ആഞ്ചലോസ് പറഞ്ഞു.