ആലപ്പുഴ: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ നിർമ്മാണ തൊഴിലാളികളെ സഹായിക്കുന്നതിനായി 200 കോടിയുടെ ധനസഹായ പാക്കേജ് പ്രഖ്യാപിച്ചതായി കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡ് ചെയർമാൻ വി.ശശികുമാർ അറിയിച്ചു. ബോർഡിൽ രജിസ്റ്റർ ചെയ്ത് രണ്ടുവർഷം പൂർത്തിയാക്കിയവരും 2018ലെ രജിസ്ട്രേഷൻ പുതുക്കൽ നടത്തിയിട്ടുള്ളവരും ബോർഡിൽ ബാങ്ക് അക്കൗണ്ട് ലഭ്യമായിട്ടുള്ള എല്ലാ തൊഴിലാളികൾക്കും അപേക്ഷ കൂടാതെ ആയിരം രൂപ വീതം ധനസഹായം ബാങ്ക് അക്കൗണ്ട് മുഖേന വിതരണം ചെയ്യും. 15 ലക്ഷം തൊഴിലാളികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

വിശദവിവരങ്ങൾക്ക് kbocwwbdeo@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ 9846335010,9961356655 എന്നീ നമ്പരുകളിലോ ബന്ധപ്പെടണം,