പൂച്ചാക്കൽ: വ്യാപാരി വ്യവസായി ഏകോപന സമിതി മക്കേക്കടവ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്കും തൈക്കാട്ടുശേരി പഞ്ചായത്ത് കമ്യൂണിറ്റി കിച്ചണുമുള്ള ഭക്ഷ്യധാന്യങ്ങൾ യൂണിറ്റ് പ്രസിഡന്റ് വിനയൻ വിതരണം ചെയ്തു. സെക്രട്ടറി കുഞ്ഞുമണി, ട്രഷറർ ജോഷി, പഞ്ചായത്തംഗങ്ങളായ സജീവ് മണപ്പുറം, മാമച്ചൻ എന്നിവർ പങ്കെടുത്തു.