പൂച്ചാക്കൽ:ബി.ജെ.പി.അരൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പള്ളിപ്പുറം വെള്ളിമുറ്റം ക്ഷേത്രം ആഡിറ്റോറിയത്തിൽ ആരംഭിച്ച നമോ ഈവനിംഗ് കിച്ചൺ ഉദ്ഘാടനം മദ്ധ്യമേഖല സംഘടന സെക്രട്ടറി എൽ.പത്മകുമാർ നിർവഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് തിരുനല്ലൂർ ബൈജു, ആർ.എസ്.എസ് ജില്ല സഹകാര്യവാഹക് കെ.ആർ.സുബ്രഹ്മണ്യൻ, സി.ആർ.രാജേഷ്, സി.മധുസൂദനൻ, എസ്.ദിനേശ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.